പരിസ്ഥിതി ദിനാഘോഷം
ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് തിരുവനതപുരം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പെരിങ്ങമ്മല ജില്ലാ കൃഷിതോട്ടത്തില്‍ വിവിധയിനം വിത്തുകള്‍ ഫാമിനോട് ചേര്‍ന്നുള്ള വനപ്രദേശങ്ങളില്‍ നിക്ഷേപിച്ചു.
"Now for climate " കാലാവസ്ഥക്കായി എന്നതായിരുന്നു 2026 ലെ ലോക പരിസ്ഥിതി ദിന മുദ്രാവാക്യം....
അതുകൊണ്ടുതന്നെ ഈ പരിസ്ഥിതി ദിനത്തിൽ
വന സമ്പുഷ്ടികരണം ലക്ഷ്യമിട്ട് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വിത്തു പറവയെന്ന പരിപാടി സംഘടിപ്പിച്ചത് ...
കാലാവസ്ഥ വ്യതിയാനത്തിൻ്റെ നിരന്തര വെല്ലുവിളികളിലൂടെയാണ് നമ്മളും ലോകവും കടന്നുപോകുന്നത് . വനവൽക്കരണവും വനസമ്പുഷ്ടികരണവും അതിപ്രധാന്യത്തോടെ കാണേണ്ട പാരിസ്ഥിതിക ഉത്തരവാദിത്തമാണ് എന്ന ബോധ്യത്തിലാണ്
വിത്തു പറവ പരിപാടി ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്
സംഘടിപ്പിച്ചത്
വന വിഭവങ്ങളിൽ വന്ന കുറവുകൾ ആവാസ വ്യവസ്ഥയിൽ സൃഷ്ടിച്ച മാറ്റങ്ങളാണ് മനുഷ്യ .. മൃഗ സംഘർഷത്തിൻ്റെ (Man -animal Conflict)ൻ്റെ കാരണങ്ങളായി വിലയിരിത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ വനവൽക്കരണവും വനസമ്പുഷ്ടികരണവും അനിവാര്യമായ പാരിസ്ഥിക പ്രവർത്തനമാണ് എന്ന കാഴ്ച്ചപ്പാടാണ് വിത്തു പറവ പരിപാടി സംഘടിപ്പിക്കാൻ പ്രചോദനമായത് ഹൈഡ്രജൻ ബലൂണുകളിൽ ഫലവൃക്ഷങ്ങളുടെ വിത്തുകൾ നിറച്ച് വനത്തിലേക്ക് നിക്ഷേപിക്കുക എന്നാതായിരുന്നു പരിപാടി
കാലവസ്ഥ വെല്ലുവിളികളെ അതിജീവിക്കാൻ നിരന്തരമായ പാരിസ്ഥിതിക പരിപാലനം
ആവശ്യമാണ്..
പ്രകൃതി സംരക്ഷണം ഒരു ദിനാചരണമല്ല
വരും തലമുറകളോടുള്ള
ഉത്തരവാദിത്തമാണ് .....
വിത്ത്
മരം
വനം ..
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വി. പ്രിയദര്‍ശിനി ചടങ്ങ് ഉദ്ഘാടനം നടത്തി. വിത്തുകള്‍ ഹൈഡ്രജന്‍ ബലൂണ്കളില് നിറച്ചാണ് "വിത്ത് പറവ" ചടങ്ങ് നടത്തിയത്. പെരിങ്ങമ്മല ജില്ലാ കൃഷിതോട്ടത്തിനോട് ചേർന്ന് കിടക്കുന്ന വനത്തിലേക്ക് വിത്തുപന്തുകൾ നിക്ഷേപിക്കുകയും ചെയ്തു . ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.ബി.പി. മുരളി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി ബി.ശോഭന, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോ.കെ.ആര്.ഷൈജു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശ്രീ സുരേഷ് ബാബു, ശ്രീ.യഹിയ, ശ്രീ .പി.വി. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഡി രഘുനാഥന് നായര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.അരുണ്‍കുമാര്‍ പി എന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്രീ വൈ വിജയകുമാർ, ഫാം സൂപ്രണ്ട് ശ്രീമതി അഞ്ചു ജോർജ്, AITUC പ്രതിനിധി ശ്രീ നായിഡു , ഫാം ഓഫീസര്‍മാര്‍, തൊഴിലാളികള്‍ എന്നിവര്‍ ടി ചടങ്ങില്‍ പങ്കെടുത്തു.