ജാഗ്രത സമിതി പരിശീലനം

സ്ത്രീകൾക്കും കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും അവർക്ക് ലിംഗനീതി ഉറപ്പാക്കുന്നതിനുമായി തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന സുപ്രധാന സംവിധാനമാണ് ജാഗ്രത സമിതികൾ. മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക സാഹചര്യങ്ങൾക്കും നിയമപരിഷ്കാരങ്ങൾക്കും ഉതകുന്ന തരത്തിൽ ജാഗ്രത സമിതിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ട്.ജാഗ്രത സമിതികളുടെ പ്രവർത്തനങ്ങളിലെ ഏറ്റവും പുതിയ ഭേദഗതികളും ഭരണഘടനാപരമായ അവകാശ അധിഷ്ഠിത സമീപനങ്ങളും അന്തർവകുപ്പ് ഏകോപനങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് തിരുവനന്തപുരം ജില്ല പഞ്ചായത്തും വനിതാ ശിശു വികസന ജില്ലാ ഓഫീസും സംയുക്തമായി ഏകദിന ശില്പശാല സംഘടിപ്പിച്ചു

ജാഗ്രത സമിതി പരിശീലനം