ജൈവവൈവിധ്യ സൗഹൃദ ജില്ലയായി തിരുവനന്തപുരം : ദീർഘവീക്ഷണവുമായി അന്തർദേശീയ ജൈവവൈവിധ്യ ദിനാചരണം സംഘടിപ്പിച്ചു
ജൈവവൈവിധ്യ സൗഹൃദ ജില്ലയായി തിരുവനന്തപുരം : ദീർഘവീക്ഷണവുമായി അന്തർദേശീയ ജൈവവൈവിധ്യ ദിനാചരണം സംഘടിപ്പിച്ചു
തിരുവനന്തപുരം: അന്തർദേശീയ ജൈവവൈവിധ്യ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയും കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡും സംയുക്തമായി പരിപാടി സംഘടിപ്പിച്ചു. 2030ഓടെ ഇന്ത്യയിലെ ആദ്യ ജൈവവൈവിധ്യ സൗഹൃദ ജില്ലയായി തിരുവനന്തപുരം ജില്ലയെ മാറ്റിയെടുക്കുന്നതിനുള്ള ദീർഘവീക്ഷണമാണ് ചടങ്ങിൽ അവതരിപ്പിച്ചത്. ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ആഗോള പ്രാധാന്യം പ്രാദേശികതല പ്രവർത്തനങ്ങളിലൂടെ ശക്തിപ്പെടുത്തുക എന്നതായിരുന്നു ഈ വർഷത്തെ ദിനാചരണത്തിന്റെ പ്രധാന സന്ദേശം.
പരിപാടിയുടെ അധ്യക്ഷപദം അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസർ ശ്രീമതി സ്വപ്ന അലങ്കരിച്ചു. ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.പ്രിയദർശിനി വി. നിർവഹിച്ചു. മുഖ്യാതിഥിയായി തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി ഐ.എ.എസ് പങ്കെടുത്തു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ തിരുവനന്തപുരം ജില്ലാ കോർഡിനേറ്റർ ശ്രീമതി അക്ഷയ അനിൽ സ്വാഗതം ആശംസിച്ചു. ജൈവവൈവിധ്യ പരിപാലന സമിതി കൺവീനർ ശ്രീ അനിൽകുമാർ നന്ദി രേഖപ്പെടുത്തി.
തുടർന്ന് “ജൈവവൈവിധ്യ സൗഹൃദം അനന്തപുരി” എന്ന വിഷയത്തെ ആസ്പദമാക്കി പെരിങ്ങമ്മല, വിതുര, കുറ്റിച്ചൽ ഗ്രാമപഞ്ചായത്തുകൾ അവരുടെ പ്രദേശങ്ങളിൽ നേരിടുന്ന ജൈവവൈവിധ്യ വെല്ലുവിളികളും സംരക്ഷണ പ്രവർത്തനങ്ങളും അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ജില്ലയിലെ ജൈവവൈവിധ്യ പ്രവർത്തനങ്ങളുടെ രൂപീകരണവും ഭാവി പ്രവർത്തനരേഖയും വിശദമായി അവലോകനം ചെയ്തു.
മെയ് 22ന് സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന ജൈവവൈവിധ്യ ദിനാചരണത്തിനായുള്ള പദ്ധതിനിർദ്ദേശങ്ങളും യോഗത്തിൽ രൂപീകരിച്ചു